മുകളിലോട്ടു കയറിപോയി ....
കുറേ പടികള്‍ ചവിട്ടിയപ്പോള്‍ നിന്നു. എന്താണ് ... താന്‍ എവിടെയാണ് .. മകളോട് സംസാരിച്ചിട്ട് പുറത്തിറങ്ങുന്നു ... മുറ്റത്തെ ചുവന്നു കൊഴുത്ത റോസാപുഷ്പം ... പിന്നെ ഇടവഴികള്‍ ... കുറേ മുഖങ്ങള്‍ .... ഒടുവില്‍ സഹകരണ ബാങ്കിന്റെ പടികള്‍ . കുറേനേരം അങ്ങിനെ നിന്നു . ഇത് യഥാര്തമാണോ ? ചിലപ്പോഴൊക്കെ തനിക്കു അങ്ങിനെയാണ് .
ജോണ്‍ എന്തോ എഴുതികൊണ്ടിരിക്കുന്നു .
'' അമ്മ ഇന്നലെ എവിടായിരുന്നു ?''
ജോഹ്ണിന്റെ മുഖം എപ്പോഴും ഒരു കുഞ്ഞിന്റെതുപോലെ ... തന്നോട് സംസാരിക്കുമ്പോഴുള്ള വാത്സല്യം !!!!
''മകളുടെ കുഞ്ഞിനു അസുഖം കൂടുതലായി.''
''ഇന്നലെ അമ്മേടെ അഭാവം പ്രകടമായി, നല്ലതിരക്കായിരുന്നു, ഞങ്ങളുടെ ചായകുടീം , ഫൈല്‍ കണ്ടു പിടിക്കലും ഒക്കെ ബുദ്ധിമുട്ടായി. ''
''അമ്മയില്ലെങ്ങില്‍ ഒന്നും ശരിയാവില്ല '' ജോഹ്ണിന്റെ അവസാന വാചകം അതായിരുന്നു.

ഫയലുകള്‍ ഒതുക്കാനുണ്ടായിരുന്ന. ചായ വാങ്ങാന്‍ ഇറങ്ങുമ്പോള്‍ രേണുക എന്തെങ്ങിലും കുറിപ്പുകൊണ്ടുതരും. എല്ലാം ഇംഗ്ലീഷ് .... തനിക്കു പറയാന്‍ പറ്റാത് തുകൊണ്ടാണ് അവള്‍ കുറിപ്പ് തരുന്നത് .
മകളുടെ മുറിയുടെ വാതില്‍ അടഞ്ഞപ്പോഴാണ് കട്ടിലില്‍ ചെന്ന് കിടന്നത്. ലൈറ്റ് കെടുത്തിയില്ല. ഇരുട്ട് പരന്നാല്‍ ഉറക്കം വരില്ലാ. വെതാളങ്ങളെ പോലെ ആത്മാവുകള്‍ യീ മുറിയിലെ ഇരുട്ടില്‍ നിര്തമാടും. അദ്ദേഹത്തിണ്ടെ ആത്മാവും കാണുമോ ?
''നീ മരിക്കന്നതിന്ടേ തലേ ദിവസം ഞാനും നീയും ഒരുമിച്ചു നടക്കും '' എന്ന് പറഞ്ഞിട്ടുണ്ട് .
ആ രൂപത്തിന് എപ്പോഴും ചന്ദനാതി എണ്ണയുടെ മണം തന്നെ.
അങ്ങ് ദൂരെ പുഴയുടെ കരയില്‍ നിന്നു മഴ ഇരമ്പി വരുന്ന ശബ്ദം.
ഇപ്പോള്‍ ഒരു ഭയമുള്ള പ്രത്യേക സുഖമാണ്. കുട്ടിയിലെ മഴയെ പേടിയായിരുന്നു. രാത്രിയില്‍ മഴപെയ്ത് വെള്ളം നനഞ്ഞു ഇറങ്ങുമ്പോള്‍ ഉറങ്ങാതെ നിലത്തു തങ്ങിനിന്ന വെള്ളം തുണി മുക്കി പിഴിഞ്ഞെടുക്കുമായിരുന്നു. മന്‍ ഭിത്തികള്‍ നനയുംപോഴുള്ള മണം; ചുവരിടിയുമോ എന്ന ഭയം. കാലങ്ങള്‍ പോയിട്ടും മഴയോടുള്ള ഭയതിന്ടെ അംശം എവിടെയോ ചെറുതായി ഒളിഞ്ഞു കിടക്കുന്നു.
പുറത്തു മഴ ആര്തുപെയ്യുംപോഴുള്ള ശബ്ദം. പെട്ടെന്ന് വെളിച്ചം ഇല്ലാതായി... ശ്രവിച്ചു കിടന്നു ഉറങ്ങാം ....
ചുറ്റും വേതാളങ്ങള്‍ ... അവയുടെ താണ്ടവം .
എനിക്ക് മരണകാലം അടുത്തോ ..
എല്ലാവരുമുണ്ട് ... അദ്ദേഹം , ഗോപാലന്‍, അമ്മ പിന്നെ എന്റെ മരിച്ചുപോയ കുഞ്ഞു ...
ഓ ഗോപാലന്‍ !!!!
തന്നെ കൂടുതല്‍ നോവിച്ച കൂടപ്പിറപ്പ് ... എന്നെ ദാരിദ്രയാക്കുംപോഴും, കുടിച്ചു കൂത്തു ആടുംപോഴും ....
തൊഴുത്തില്‍ നിന്നും എരുമയുടെ വട്ട കയറുമെടുത്ത് നീ മരണത്തിലേക്ക് പോയത് .
ഓര്‍മ്മകള്‍ ...
അങ്ങനെ എല്ലാ ഓര്‍മകളും ചേര്‍ന്നതാണ് ഞാന്‍ .... ഓര്‍മയെന്ന വായു ബലൂണ്‍ പോലെ തന്നെ വീര്‍പ്പിച്ചു നിര്ത്തുന്നു. അതില്ലാതാകുംപോള്‍ ...
അയാളുടെ കണ്ണുകളില്‍ നോക്കി. അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ അവരെ കുറ്റ പെടുതുമട്രെ .
''അമ്മ വിഷമിക്കണ്ട .. ഒരുപാട് പ്രായമായില്ലേ ...ഞങ്ങളെല്ലാവരും കൂടെ കുറച്ച് തുക തരാം. ... വയസുകാലത്ത് ഇനി കുറച്ച് വിശ്രമം വേണ്ടേ . '' - രവി സാറാണ് പറഞ്ഞത് .
എന്തിനാ അവര്‍ എന്റെ പ്രായത്തില്‍ കിടന്നു പിടിച്ച് തൂങ്ങുന്നത്... ഒരുപാട് പണം വാങ്ങി പുതിയ ആളെ എടുക്കട്ടെ....
വാതില്‍ ഗ്ലാസ്സിലൂടെ റോഡിലേക്ക് നോക്കി. കടും പച്ചയില്‍ ചുവപ്പുനിറം ചാര്‍ത്തി പുളിവാക പൂത്തു നില്‍ക്കുന്നു. മടുപ്പുളവാക്കുന്ന കാഴ്ച്ചയെ വെറുക്കാനും അവഗണിക്കാനും കഴിയില്ലായെന്നു തോന്നി. വാകപൂവിന്ടെ മുകളില്‍ വന്നിരുന്ന ചെറുപക്ഷിയെ തന്നെ നോക്കിയിരുന്നു.
താനും ആ പക്ഷിയും ഒരേ ഗ്രഹത്തിലെ ജീവികള്‍... പക്ഷെ എന്തുമാത്രം പരിചയ കുറവാണ് ... എന്തുമാത്രം അന്യരാന് ...
''അമ്മ വിഷമിക്കണ്ട, ഇനി വിശ്രമം ആവാം... ഞങ്ങള്‍ക്ക് കുറച്ച് രൂപയുടെ കടമുണ്ട് .'' - മകളുടെ വാക്കുകള്‍ .
ചിരിക്കാനാണ് തോന്നിയത് . ആ ചിരി ഒരു പൊട്ടിചിരിയിലാണ് അവസാനിച്ചത്. മകള്‍ തുറിച്ചു നോക്കി.
നിശബ്ദമായ നടത്തം. മെലിഞ്ഞ ശരീരം....വാര്‍ദ്ടക്യം ... എന്നിവയടങ്ങിയ തന്ടെ പുതുമകള്‍. അവയെ താന്‍ സ്നേഹിച്ചു വശതാക്കിയിരിക്കുന്നു.
''ഇവിടെ ഒപ്പിടൂ'' - രവി സാറാണ്.
'' ഞാനിതാ വരുന്നു ''
നാലാം നിലയുടെ മുകളിലേക്ക് താന്‍ ഓടി കയറുകയാണ് . അവരെല്ലാം അന്തം വിട്ടു നില്‍ക്കുന്നു. വാര്‍ദ്ധക്യം ബാധിച്ച ഒരാള്‍ ഇങ്ങനെ ഓടുമോന്നയിരിക്കും ???? , ഓടും ... എന്നിട്ട് നാലാം നിലയുടെ മുകളില്‍ നിന്നു വേതാളം പായുന്നതുപോലെ ഒറ്റ പാച്ചില്‍ .... അതിനെ ജോണ്‍ പറയുന്നത് പോലെ ത്രില്‍ ... വീരകൃത്യം എന്നൊക്കെ പറയാം .