2010 ജനുവരി 12, ചൊവ്വാഴ്ച

മഹായാത്രയില്‍ നിന്നും

തീരെ ചെറുതിലെ തന്നെ ഞാന്‍ അമ്മയോടൊപ്പം വളരെ ദൂരം കാല്‍നടയായി യാട്രചെയ്തിട്ടുണ്ട് . അതിനുശേഷം മുതിര്‍ന്നപ്പോള്‍ ഒരുപാട് വലിയയാട്രകള്‍ പോയിട്ടുന്ടെങ്ങിലും അതുപോലെയുള്ള യാത്രാസുഖം എനിക്ക് ഒരിക്കലും കിട്ടിയിട്ടില്ല. ആ യാത്രകളില്‍ ഞങ്ങള്‍ മാത്രമായിരുന്നു. ആദ്യമായി പുഴകാണ്‌ന്നതും ...നിലം ഉഴുന്നതും .... കാളകളെ തെളിക്കുന്നതും ... തുമ്പികളുടെ കൂട്ടത്തോടെയുള്ള പറക്കലും ... ഒരിക്കല്‍ വഴിയില്‍ വച്ച് ഒരു അമ്മാവന്‍ എനിക്ക് അയനിപ്പഴം സമ്മാനിച്ചു ...ആ സ്വാദ് ആദ്യമായി അറിയുകയായിരുന്നു ... നീണ്ടു കിടന്ന വയല്‍വരമ്പിലൂടെ പാദങ്ങള്‍ അമര്ന്നുകൊണ്ടിരുന്നു .... അതിനു കാഠിന്യം ഒട്ടുമില്ലായിരുന്നു ... മ്ര്‍തുവായിരുന്നു... കാറ്റ് നിരന്തരം തലോടികൊണ്ടിരുന്നു .... വയലിന്ടെ ഗന്തം ഞാന്‍ അറിയാതെ നുകര്‍ന്ന് ... എന്ടെ ശ്രദ്ധ മുഴുവന്‍ പരല്‍ മീനുകളിലയിരുന്നു .... തോടിണ്ടേ കൈവഴികളില്‍ ഇറങ്ങി ഇടയ്ക്കിടെ കാലുകഴുകുകയും ... പാദങ്ങള്‍ ആവാഹിച്ച തണുപ്പിനെ ഞാന്‍ ഇഷ്ട്ടപെടുകയും ചെയ്തു ... കാറ്റില്‍ ഞാറുകള്‍ തിരമാലകലെപോലെ നിര്‍ത്താം ചവിട്ടി ... ഞാന്‍ ഇടയ്ക്കിടയ്ക്ക് അമ്മയുടെ കൈകളില്‍ തൂങ്ങി ... അമ്മയെന്നെ ചേര്‍ത്തുപിടിച്ചു ...കൊക്കുകളുടെ വെണ്മയും, താളത്തിലും ഒരുമിച്ചുമുള്ള പറക്കലും ഞാന്‍ നോക്കി നിന്നൂ .

ആകാശം തെളിഞ്ഞു മേഖാവൃതമായിരുന്നു ... ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു ... എന്നാല്‍ ഈ സന്തോഷത്തെ കുറിച്ച് പറയാന്‍ എനിക്കറിയില്ലായിരുന്നു ... അമ്മയുടെ മുഖത്ത് വിഷാദം ഉണ്ടായിരുന്നു .. ഇടയ്ക്കിടയ്ക്ക് ചെമന്‍ പാതകളും, വരമ്പുകളും ഞങ്ങള്‍ താണ്ടികൊണ്ട്ടിരുന്നു .... ജീവിതം മനോഹരമാണെന്ന് എനിക്ക് തോന്നിയിരുന്നു. ..... ജീവിതത്തിനു വയലിന്ടെ പച്ച നിറം ആണെന്നും ഞാന്‍ തെറ്റ് ധരിച്ചു .... മേഖങ്ങളെയും പക്ഷികളെയും ഞാന്‍ ഇഷ്ട്ടപെട്ടു ... ഒരുപക്ഷിയെപോലെ പറക്കാന്‍ അതിയായി ആഗ്രഹിച്ചു ... ഇത്തരം ആഗ്രഹ്ങ്ങലടങ്ങിയ സംശയങ്ങള്‍ ഞാന്‍ അമ്മയോട് ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു ... എന്നാല്‍ പാവം അമ്മയ്ക്ക് അതിനുള്ള ഉത്തരങ്ങള്‍ പൂര്‍ണമായി പറഞ്ഞു തരാന്‍ കഴിയുമായിരുന്നില്ല ... സ്കൂള്‍ ബോക്സായ അലുമിനിയം പെട്ടിയുടെ തകിട് കൊണ്ടാണ് ആകാശം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഞാന്‍ ഊഹിച്ചു ... ആകാശത്തോളം ഉയര്‍ന്നു, വിരലുകള്‍ കൊണ്ട് അതില്‍ തട്ടി ശംബമുണ്ടാക്കുന്ന്തു ഞാന്‍ സങ്ങല്‍പ്പിച്ചു നോക്കി ....

പുഴയിലെ ജലം പാറ കെട്ടുകളില്‍ ചെന്നിടിച്ചു ചിന്നിച്ചിതറി ... നിമിഷങ്ങള്‍ കൊണ്ട് അപ്രത്യക്ഷമാകുന്ന വെല്ലാരം മുത്തുകളെ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു . അത് എന്ടെ കണ്ണുകളെ ആനന്തിപ്പിച്ചു .... തെളിഞ്ഞ വെള്ളത്തില്‍ നീന്തിതുടിക്കുന്ന താറാവുകള്‍ അതിനോടൊപ്പം എന്റെ മനസ്സും പാഞ്ഞു നടന്നു ... എന്ടെ സ്വപ്‌നങ്ങള്‍ നിറയെ പ്രക്ര്തിയയിരുന്നു ... പ്രക്രതി എന്നെ മാറോടു അണച്ച് ...പ്രകൃതിയോടു ഞാന്‍ സംസാരിച്ചു .... എന്തെന്നറിയാത്ത അനുഭൂതികള്‍ പകര്‍ന്നു കൊണ്ട് ആ മഹയാട്രകള്‍ എന്നെ ധന്യനാക്കി ...

ഇന്ന് ഞാന്‍ ആ യാത്രകളെ കുറിച്ച് ഓര്‍ത്തു കരയാറുണ്ട് .... അതില്‍ ഞാനും അമ്മയും ഉണ്ടായിരുന്നു ... ഞങ്ങള്‍ക്ക് രണ്ടു മനസായിരുന്നു ... അമ്മ ജീവിത പ്രാരബ്ദങ്ങളിലും, ഞാന്‍ അനുഭൂതിയുടെ സംഗീതം ശ്രവിക്കുന്നതിലും ആയിരുന്നു .... ഗര്‍ഭാശയത്തില്‍ നിന്നും അമ്മ എന്നെ പ്രക്ര്തിയിലേക്ക് ഇറക്കിവിടുകയായിരുന്നു ... ഞാന്‍ ദാഹം തീരുവോളം കൈകുമ്പിളില്‍ പ്രകൃതിയെ കോരിയെടുത്തു കൊണ്ടിരുന്നു .... ഇന്നും അതെ കുഞ്ഞു മനസോടെ ....

3 അഭിപ്രായങ്ങൾ:

  1. ഫോണ്ട് പ്രശ്നം മൂലം സ്പെലിംഗ് കരശന്‍ വന്നിട്ടുണ്ട് , വാക്കുകള്‍ ഉചിതമായി ചേര്‍ത്ത് വായിച്ചാലും

    മറുപടിഇല്ലാതാക്കൂ
  2. പഴയ ഓര്‍മ്മകളില്‍ സന്തോഷിക്കു അണ്ണാ..
    അമ്മയുടെ ദുഖത്തിന്‌ കാരണം നീ ആണോടേ..?(ചുമ്മാ പറഞ്ഞതാ..)
    ഓര്‍മ്മകള്‍ ബ്ലോഗിലേക്ക് ഛര്‍ദ്ദിക്കു..
    സന്തോഷം

    മറുപടിഇല്ലാതാക്കൂ
  3. ഓര്‍മകളിലുടെ കൂട്ടി കൊണ്ട് പോയതിനു നന്ദി

    ഫോണ്ട് പ്രശനം മൂലം ആകാം ,അക്ഷര തെറ്റുകള്‍ ഒരുപാടുവന്നിട്ടുണ്ട്... ഒന്ന് ശ്രദ്ധിക്കുന്നതു നന്നായിരിക്കും
    എല്ലാവിധ ആശംസകളും

    മറുപടിഇല്ലാതാക്കൂ