ശാന്തിഗിരി ഫെസ്റ്റ് 2010 - ഇല്‍ ഒന്നാം സമ്മാനാര്‍ഹമായ ചെറുകഥ
ആ കേള്‍ക്കണ.. തു എന്താ ? - മുത്തിയുടെ ശബ്ദത്തിനു അവ്യക്തത കൂടുതലുണ്ടായിരുന്നു.
ബുല്ടോസര്‍ഹാ - ഞാന്‍ പറഞ്ഞു.
അതെന്താ ?
പുതിയൊരുതരം യന്ത്രം ആണ്
വല്ലാത്ത ശബ്ദം, നെഞ്ച് കിടുങ്ങണ്...
ഉം ... കുഴപ്പമില്ല കുറച്ചുകഴിയുംബം പോവും ... സുഖായ്കിടന്നോളൂ, .... ഞാന്‍ ഒരു ഭജന്‍ വച്ച് തരട്ടെ ?
മുത്തി എന്നെ ദൈന്യതയോടെ നോക്കി. ഈ ശബ്ദം തുടങ്ങിയ ശേഷം മുത്തി ആകെ അസ്വസ്ഥതയാണ് എന്ന് എനിക്ക് അറിയാമായിരുന്നു.
എന്റെ അടുതിരികൂ കുഞ്ഞേ ... താന്‍ തന്നെ പാടൂ ... നിന്ടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ കൊതി ....
എനിക്ക് നന്നായിട്ടറിയാം ഞാന്‍ പാടിയാല്‍ ബോറണെന്ന് എന്നിട്ടും വെറുതെ രണ്ടു വരി ആവര്‍ത്തിച്ചു മൂളികൊണ്ടിരുന്നു .... നീലാംബരി രാഗം സുഖം നല്‍കുമെന്ന് എവിടെയോ കേട്ടിരുന്നു. മുത്തി കണ്ണുകള്‍ അടച്ചു വെറുതെ കിടന്നു . ഞാന്‍ നെറുകയില്‍ തലോടികൊണ്ടിരുന്നു. ഇടതുവശത്ത് കാതിനു താഴെ ആ ഉണ്ണി ... അതിപ്പോഴുമുണ്ട്.
ഞാനുരങ്ങിയില്ല വെറുതെ കണ്ണടച്ച് കിടന്നതാ, ഇങ്ങനെ കിടക്കാന്‍ എന്താ സുഖം,
ഇനി മരിച്ചാമതി ...
ഞാനൊന്നും മിണ്ടിയില്ല. നെറ്റിയില്‍ ചുംബിച്ചു. മുത്തിയുടെ മുഖത്ത് ചിരി പടര്‍ന്നു. കല്‍ക്കത്തയുടെ തിരക്കുകള്‍ എന്നെ ശ്വാസം മുട്ടിച്ചിരുന്നു .... തിരക്കുകളില്‍ ഞാന്‍ ഒറ്റയ്ക്ക് കരഞ്ഞു ... മുത്തി യോടൊപ്പം ഏറനാട്ടെ ജീവിതം സ്വര്‍ഗഭൂമിയനെന്നു എനിക്കു തോന്നിയിരുന്നു.
മുത്തീ നമുക്ക് പഴയത് പോലെ ജീവിക്കാം.... നീര്ചോലയിലിരുന്നു കിളികളുടെ പാട്ടുകേള്‍ക്കാം .. പുഴക്കരയിലിരുന്നു മുത്തിക്ക് വേണ്ടി ഞാന്‍ കവിതകള്‍ പാടാം. മുത്തിയുടെ സ്പെഷ്യല്‍ കാന്താരി ചമ്മന്തിയുടെ ഏഴയലത്ത് വരാന്‍ ലോകത്ത് ആരും ജനിച്ചിട്ടില്ല. .. ഇന്റെര്‍നെറ്റും വീഡിയോ ചാറ്റിങ്ങും ഒന്നും എന്നെ ത്രിപ്തനക്കുന്നില്ലെന്നു മുത്തിക്ക് അറിയില്ലേ ... പഴയത് പോലെ നാലും കൂട്ടിമുറുക്കി തുപ്പൂ ...ഞാന്‍ എന്റെ കയ്ക്കുംബില്‍ നീട്ടിതരം ... ഓലപ്പുരയുള്ള സിനിമ കൊട്ടയിലിരുന്നു സത്യന്‍ അന്തിക്കാടിന്ടെ ശ്രീനിവാസന്‍ സിനിമകള്‍ കണ്ടു പൊട്ടിച്ചിരിക്കാം ... മുത്തിയല്ലേ ചെറിയ ഹോളിലൂടെ കൈയിട്ട് ടിക്കെറ്റ് എടുത്തിരുന്നത് .... ടിക്കെടുമായി വിജയ ശ്രീ ലാളിയായ് വരുന്ന മുത്തിയെ എന്ത് ആരാധനയോടെ ആണെന്നോ ഞാന്‍ നോക്കി നിന്നിരുന്നത് ...
പക്ഷെ വാക്കുകള്‍ പുറത്തേക്കു വന്നില്ല ... മുത്തി മരണം കാത്തു കിടക്കുകയാണ് ... അതെ ... ഇനി പഴയത് പോലെ ഒരു തിരിച്ചു വരവ് ഉണ്ടായിരിക്കുകയില്ലന്നു എനിക്ക് തോന്നി ...
മുറ്റത്തെ ചക്കരമാവ് ഞങ്ങള്‍ക്ക് വേണ്ടി വീണ്ടും പൂത്തിരുന്നു ... എന്റെ എല്ലാ ശ്രദ്ധയിലും ചലനത്തിലും ഞാന്‍ നൊമ്പരപ്പെട്ടു ...
രാത്രി ഞാന്‍ അന്നപൂര്ന്നയ്ക്കായി മെയിലില്‍ എഴുതി :
ഡിയര്‍ , ഇനി മുത്തി തിരിച്ചു വരുമെന്ന് തോന്നുനില്ല ... ഡാമിന്റെ പണി തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു ... എന്റെ പ്രിയപ്പെട്ടതെല്ലാം ബുള്‍ഡോസര്‍ ഇടിച്ചു നിരത്തികൊണ്ടിരിക്കുന്നു... എനിക്ക് ഇനി കവിത എഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല ...ഏതു നിമിഷവും ഞങ്ങളെ കുടിയിറക്കാനുള്ള ഉത്തരവ് വന്നേക്കാം. .. ഏറനാട് സംരക്ഷണ സമിതിക്കാരെ ഭരണപക്ഷം സ്വദീനിച്ചു വശത്തക്കിയിരിക്കുന്നു ... എല്ലാവര്ക്കും പണം മാത്രം മതി .
സ്നേഹത്തോടെ ,
വിവേക്
കാലവര്‍ഷം നേരത്തെ തുടങ്ങിയെന്നു തോന്നുന്നു -
അച്ഛനാണ് ... നന്നായി ക്ഷീണിച്ചിരിക്കുന്നു .
നീ എപ്പോ എത്തി ..
ഉച്ചകഴിഞ്ഞ് ..
അച്ഛന്‍ എന്നെ തന്നെ നോക്കിയിരിക്കുന്നു ... എനിക്ക് ആ പഴയ കുട്ടിയായി വാശിപിടിച്ചു കരയാന്‍ തോന്നി ...
എനിക്ക് യീ പുഴയും വൃക്ഷങ്ങളും ഇടവഴികളും പാടവരംബുകളും ഉപേക്ഷ്ക്കാന്‍ കഴിയില്ല... സത്യം ഞാന്‍ മരിച്ചു പോകും ..
എത്രയോ നാളുകള്‍ യീ മലമടക്കില്‍ ഒറ്റയ്ക്ക് ഇവയോട് സംസാരിച്ചു സംസാരിച്ചു ഞാന്‍ ജീവിച്ചു ...
അച്ഛന്‍ കണ്ണില്‍ നിന്നും എല്ലാം വായിചെടുത്തുവോ അദ്ദേഹത്തിന് എന്നെ നന്നായി മനസിലാവും.
പുരോഗമാനമല്ലേ വരട്ടെ -
അദ്ദേഹം നിശ്വസിച്ചു.
പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ ഒരു മരം കടപുഴകി വേഴുന്ന ശബ്ദം...
പ്രകൃതിയെയും മനുഷ്യന്ടെ നന്മ്മയെയും തകര്തുകൊണ്ടോ ?
അച്ഛന്‍ ഒരു കത്ത് എന്റെ നേരെ നീട്ടി ...
സര്‍ക്കാരിന്ടെതാ...
പെട്ടെന്ന് മുത്തിയുടെ മുറിയില്‍ നിന്നും അമ്മയുടെ നിലവിളി ..
മുത്തിഭാഗ്യവതിയാണ്....
ഞാന്‍ പിറുപിറുത്തു ...
മാഷെ നല്ല കഥ,
മറുപടിഇല്ലാതാക്കൂകുറച്ച് അക്ഷരതെറ്റുകള്‍ വന്നിട്ടുണ്ട്.. ശ്രദ്ധിക്കുമല്ലോ.. :)
ഒരു കൊച്ചു നൊമ്പരം പോലെ ഒഴുകിപ്പോയ കഥ.
മറുപടിഇല്ലാതാക്കൂഎനിക്കിഷ്ടായി.
അണ്ണാ ഇന്നലെ ലോകഭൌമദിനമായിരുന്നു...!!
മറുപടിഇല്ലാതാക്കൂപ്രകൃതിയെ പ്രണയിക്കുന്ന നിന്നെപ്പോലുള്ള ഭീകരന്മാര്‍ നാട്ടില്‍ കുറവായിരിക്കുന്നു..
അഭിനന്ദനങ്ങള്‍ അണ്ണാ...!!
നല്ല ഉദ്യമം